Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

Kottayam

പാലാ റിവർ വ്യൂ റോഡിൽ കാർ അ​പ​ക​ടം

പാ​ലാ: റി​വ​ര്‍​ വ്യൂ റോ​ഡി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം. നെ​ച്ചി​പ്പൂ​ഴൂ​ര്‍ സ്വ​ദേ​ശി കെ.​ആ​ര്‍. ബി​ജു ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ബി​ജു പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.
കാ​ര്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്‍ ഇ​ടി​ച്ചുനി​ന്ന​തി​നാ​ലാ​ണ് ആ​റ്റി​ല്‍ പ​തി​ക്കാ​തി​രു​ന്ന​ത്. പാ​ലാ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​യി​രു​ന്നു സം​ഭ​വം.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കോ​ളി​യാ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കൊ​ള​ഗ​പ്പാ​റ പു​ളി​ക്ക​ൽ ഷ​രീ​ഫി​ന്‍റെ മ​ക​ൻ ആ​ദി​ൽ​ഷാ (21) ആ​ണ് മ​രി​ച്ച​ത്. ബ​ത്തേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 8.30 നാ​ണ് അ​പ​ക​ടം. ആ​ദി​ൽ​ഷാ​യോ​ടൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (26), ബേ​സി​ൽ (24), മേ​പ്പാ​ടി സ്വ​ദേ​ശി ആ​സി​ഫ് (24), നൂ​ൽ​പ്പു​ഴ നെ​ൻ​മേ​നി​ക്കു​ന്ന് ആ​ദ​ർ​ശ് (23) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​ത്തേ​രി​യി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ വൈ​ദ്യു​തി​ക്കാ​ലും ത​ക​ർ​ത്ത് പാ​ത​യോ​ര​ത്തെ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: കാ​ളാ​ച്ചാ​ലി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. നെ​ല്ലി​ശേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ പ്ര​ണ​വ് (24) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ളാ​ച്ചാ​ലി​ൽ പ്ര​ണ​വും സൂ​ഹൃ​ത്ത് അ​സ്‌​ല​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പി​റ​കി​ൽ വ​ന്ന പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​ണ​വി​നെ നാ​ട്ടു​കാ​ർ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​ളാ​ച്ചാ​ലി​ൽ കാ​ർ വാ​ഷി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Kerala

കാ​റപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ൽ മീ​​​ങ്കു​​​ന്ന​​​ത്ത് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട കാ​​ർ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്കി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചുക​​​യ​​​റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

ചെ​​​ങ്ങ​​​ന്നൂ​​​ർ മാ​​​ട​​​യ്ക്ക​​​ൽ പീ​​​ടി​​​ക​​​യി​​​ൽ തോ​​​മ​​​സ് എം. ​​​കോ​​​ശി (74) ആ​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ഫാ.​​​സു​​​നു ബേ​​​ബി കോ​​​ശി (40), മ​​​ക​​​ന്‍റെ ഭാ​​​ര്യ ലി​​​ജി റെ​​​യ്‌​​​ച്ച​​​ൽ തോ​​​മ​​​സ് (36) എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​ത്. ആ​​​റൂ​​​ർ പേ​​​പ്പ​​​തി ക​​​വ​​​ല​​​യ്ക്ക് സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽനി​​​ന്നു പു​​​ന​​​ലൂ​​​ർ​​​ക്ക് പോ​​​വു​​ക​​യാ​​യി​​രു​​ന്നു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ. കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ​ കൂ​​​ത്താ​​​ട്ടു​​​കു​​​ളം ദേ​​​വ​​​മാ​​​താ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും തോ​​​മ​​​സി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​പ്പോ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്ന​​​ത്.

International

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കിന് സമീപത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up